ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടി പി ഇ എസ് (ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം) ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ (ഒ സി) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടി പി ഇ എസ് ട്രേഡിലെ എന്‍ ടി സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഏപ്രില്‍ 13ന് രാവിലെ 10.30ന് നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0470 2622391.