അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബയോഡാറ്റ സഹിതം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഏപ്രിൽ 15 നു മുൻപ് സമർപ്പിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് : 0495 2766563,0495 2765770. ഇ-മെയിൽ: diccalicut@gmail.com

വാടകയ്ക്ക് നൽകുന്നു

കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇരിങ്ങല്ലൂർ വനിതാ വികസന കേന്ദ്രത്തിലെ താഴെ നിലയിലെ ഒരു മുറി, രണ്ടാം നിലയിലെ ഹാൾ എന്നിവ വാടകയ്ക്ക് നൽകുന്നു. വനിതാ സ്വയം സഹായ സംഘങ്ങൾക്കും, വനിതാ സംരംഭകർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20. കൂടുതൽ വിവരങ്ങൾക്ക് : 04952430799