ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 29ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെയും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി വിവിധ കോഴ്‌സുകളില്‍ പരിശീലനത്തിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ്, യോഗ്യത എന്ന ക്രമത്തില്‍:

അഗ്രികള്‍ച്ചര്‍ സയന്‍സ് ട്രെയിനി – അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലുള്ള ഡിഗ്രി അല്ലെങ്കില്‍ പിജി.

വെറ്ററിനറി സയന്‍സ് ട്രെയിനി –  വെറ്ററിനറി സയന്‍സിലുളള ഡിഗ്രി/ ബി വി എസ് സി/ ഡയറി ടെക്‌നോളജി.

അക്കൗണ്ട്‌സ് ആന്റ് ഫിനാന്‍സ് ട്രെയിനി – ബി കോം, ബി ബി എം അല്ലെങ്കില്‍ അക്കൗണ്ടിങ് ഒരു വിഷയമായി ഫിനാന്‍സിലുള്ള എം ബി എ.

മാര്‍ക്കറ്റിങ് ട്രെയിനി – ബി ബി എം അല്ലെങ്കില്‍ മാര്‍ക്കറ്റിങ്ങിലുള്ള എം ബി എ.  എച്ച് ആര്‍ ട്രെയിനി – എം ബി എ വിത്ത് എച്ച് ആര്‍ സ്‌പെഷലൈസേഷന്‍.

ഫുഡ് പ്രൊസസിങ് ആന്റ് വാല്യു അഡിഷന്‍ ട്രെയിനി – ഫുഡ് പ്രൊസസിങ്ങ് അല്ലെങ്കില്‍ ഫുഡ് എഞ്ചിനീയറിങ്ങിലുള്ള ഡിഗ്രി.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ട്രെയിനി – ഡിപ്ലോമ ഇലക്ട്രിക്കല്‍.

മെക്കാനിക്കല്‍ എഞ്ചിനീയറിങ് ട്രെയിനി –  ഡിപ്ലോമ മെക്കാനിക്കല്‍.

സിവില്‍ എഞ്ചിനീയറിങ് ട്രെയിനി –  ഡിപ്ലോമ സിവില്‍.

ഇറിഗേഷന്‍ ആന്റ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ട്രെയിനി – ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഇറിഗേഷന്‍.

നിശ്ചിത യോഗ്യതയുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതി തെളിയിക്കുന്നതിനുള്ള രേഖ, പാസ്‌പോര്‍ട്ട് സൈസിലുള്ള കളര്‍ ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 29നകം മാനേജിങ് ഡയറക്ടര്‍, ആറളം ഫാം പി ഒ, ആറളം ഫാം, കണ്ണൂര്‍ 670673 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  കവറിനു പുറത്ത് ഏത് കോഴ്‌സിനുള്ള അപേക്ഷയാണെന്ന്    രേഖപ്പെടുത്തണം.  ഫോണ്‍: 9495182207/ 8075179932.  ഇ മെയില്‍: aralamfarm2010@gmail.com.

താല്‍ക്കാലിക നിയമനം

ജില്ലാ പഞ്ചായത്തും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മൈഗ്രന്റ് സുരക്ഷ പദ്ധതിയില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എം എസ് ഡബ്ല്യു/ പി ജി ഇന്‍ സോഷ്യല്‍ സയന്‍സ് എന്നിവയാണ് യോഗ്യത.  പ്രവൃത്തി പരിചയം അഭികാമ്യം.  താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 13ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 29ന്

ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 29ന് നടത്തും.  അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ www.navodaya.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.  ഏതെങ്കിലും കാരണവശാല്‍ ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0490 2311380.

സ്ഥലം ആവശ്യമുണ്ട്

കണ്ണപുരം ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ കെ എസ് ടി പി റോഡരികില്‍ 30 സെന്റില്‍ അധികരിക്കാത്ത സ്ഥലം വില്‍ക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 18 ന് മുമ്പ് സെക്രട്ടറി, കണ്ണപുരം ഗ്രാമപഞ്ചായത്ത്  എന്ന വിലാസത്തില്‍ ലഭിക്കണം.


ഇന്നത്തെ പരിപാടി (11-04-2023)

ഇ -മുറ്റം സാക്ഷരതാ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി – കതിരൂര്‍ ഗ്രാമപഞ്ചായത്ത് – വൈകിട്ട് അഞ്ച് മണി.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഫോറസ്റ്റ് വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം, 027/2022) പി എസ് സി 2022 ആഗസ്ത് ആറ്, 28, സപ്തംബര്‍ 17 തീയതികളില്‍ നടത്തിയ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

താല്‍പര്യപത്രം ക്ഷണിച്ചു

സ്‌കില്‍ ഡെവലപ്പ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നതിന് ആറളം ഫാം കോര്‍പറേഷന്‍ ലിമിറ്റഡ് താല്‍പര്യപത്രം ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍ ട്രെയിനി, വെറ്ററിനറി സയന്‍സ് ട്രെയിനി, എച്ച് അര്‍ ട്രെയിനി, ഫുഡ് പ്രോസസിങ് ട്രെയിനി, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ട്രെയിനി, സിവില്‍ എഞ്ചിനീയറിങ് ട്രെയിനി, ഇറിഗേഷന്‍ ആന്റ് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ട്രെയിനി എന്നീ വിഭാഗങ്ങളില്‍ പരിശിലനം നല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ഏപ്രില്‍ 20ന് വൈകിട്ട് മൂന്ന് മണി. ഫോണ്‍ നമ്പര്‍: 9495182207, 8075179932. ഇമെയില്‍: aralamfarm2010@gmail.com

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം സെക്ഷന് കീഴിൽ കമ്മ്യൂണിറ്റി ഹാൾ ,കാപ്പുങ്കര എന്നിവിടങ്ങളിൽ ഏപ്രിൽ 11 ചൊവ്വ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭൂതാനം, പാണപ്പുഴചാല്‍, മണിയറ പൂമാലക്കാവ്, ഉണ്ണിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 11 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തുമ്പത്തടം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിയില്‍ ഭാഗത്ത് ഏപ്രില്‍ 11 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും കരിയില്‍, വട്ടിപ്രം-117, മാണിക്കോത്ത് വയല്‍, എരഞ്ഞിപൊയില്‍, വട്ടിപ്രം വയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  മൂന്ന് നിരത്ത്, കക്കം പാലം, എം ഇ വുഡ്  ഇന്‍ഡസ്ട്രി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 11 ചൊവ്വ  രാവിലെ  ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും സുപ്രീം പൈപ്പ്, ആയത്താന്‍പാറ, നാലുമുക്ക്, പന്നിയിടുക്ക്  എന്നീ ഭാഗങ്ങളില്‍  രാവിലെ  9.30 മുതല്‍ ഉച്ചക്ക്  1.30 വരെയും വൈദ്യുതി    മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയചാല്‍, കുണ്ടയംകൊവ്വല്‍, താഴെകുറുന്ത് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 11 ചൊവ്വ രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

നാളെ വൈദ്യുതി മുടങ്ങും (ഏപ്രില്‍ 12)

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍  പരിധിയിലെ കീച്ചേരി, ഐക്കല്‍, ചിറകുറ്റി, ഡാനിഷ്, അയിഷ റബ്ബര്‍, നരയന്‍കുളം  പഞ്ചായത്ത്, മെര്‍ലി, വേളാപുരം, വേളാപുരം കോളനി, തച്ചന്‍ തറവാട്, പമ്പാല, മഞ്ഞക്കുളം, കോ ഓപ്പ് ബാങ്ക്, എക്സൈസ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ   വൈദ്യുതി മുടങ്ങും.