എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ. സി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706.