60 വയസ്സ് പൂർത്തീകരിച്ച് അധിവർഷാനുകൂല്യത്തിന് കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചവരിൽ രേഖകൾ ഹാജരാക്കത്തവർ ഏപ്രിൽ 12 നകം സമർപ്പിക്കണം. 2014 മുതൽ 2017 വരെ അപേക്ഷ നൽകിയവരാണ് രേഖകൾ നൽകേണ്ടത്. ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവയാണ് നൽകേണ്ടത്. ജോയിന്റ് അക്കൗണ്ട് , കോ-ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ട് എന്നിവ പാടില്ല. പേരോ മേൽവിലാസമോ വ്യത്യാസമുള്ളവർ പഞ്ചായത്തംഗത്തിന്റെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി, ബന്ധം തെളിയിക്കുന്നതിന് റേഷൻ കാർഡിന്റെ കോപ്പി/സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2585604