2017 ഒക്‌ടോബറില്‍ ഒന്നാം വര്‍ഷ തുല്യതാപരീക്ഷ എഴുതിയവര്‍ക്കുള്ള രണ്ടാം വര്‍ഷ പരീക്ഷയും 2017 ഒക്‌ടോബറില്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതി പരാജയപ്പെട്ടവരുടെ രണ്ടാം വര്‍ഷ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷയും പുതുതായി ഒന്നാം വര്‍ഷ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും 2018 നവംബര്‍ 17, 18, 22, 23, 24, 25 തിയതികളില്‍ കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും.
ഒന്നാം വര്‍ഷം 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപ, രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപ എന്നിങ്ങനെയാണ് പരീക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റിന് ഒന്നാം വര്‍ഷം 100 രൂപയും രണ്ടാം വര്‍ഷം 150 രൂപയും (മൈഗ്രേഷന്‍ 50 രൂപ ഉള്‍പ്പെടെ)യും ഫീസടയ്ക്കണം. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 16.20 രൂപ പിഴയോടെ ഫീസടയ്‌ക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 22.  വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭിക്കും.