ലേലം ചെയ്യുന്നു

പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം കുന്ദമംഗലം കാര്യാലയത്തിനു കീഴിൽ പരിയങ്ങാട്-ചെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന 10 മരങ്ങൾ ( മാവ്, കാഞ്ഞിരം,മുള്ളുവേങ്ങ, ആൽമരം,പൂമരം)  ഏപ്രിൽ 19 ന് രാവിലെ 11 മണിക്ക് മഞ്ഞൊടി അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5000 രൂപ നിരത ദ്രവ്യം കെട്ടിവയ്ക്കേണ്ടതാണ്. ലേലം കൊള്ളുന്ന വ്യക്തി ലേലത്തുകയും നികുതിയും അടക്കമുള്ള തുക അപ്പോൾ തന്നെ അടക്കേണ്ടതാണ്. ലേലം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ നിബന്ധനകളും ലേലത്തിനു ബാധകമായിരിക്കും. വിശദവിവരങ്ങൾക്ക് : 04952724727 /aeerbkkd@gmail.com

ടെണ്ടർ ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷം പന്തലായനി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. നിലവിലെ സ്റ്റോർ പർച്ചേസ് മാനുവലിലെ നിയമങ്ങൾ, വാഹനം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഈ ടെണ്ടറിന് ബാധകമായിരിക്കുന്നതാണ്. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോറത്തിന്റെ വില 480 രൂപ+18 % ജി എസ് ടി . ഇ.എം.ഡി 2400/-രൂപ. ടെണ്ടർ ഫോറം ഏപ്രിൽ 26 ന്  12.30 വരെ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 26, ഉച്ചക്ക് 2 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. ടെണ്ടറുകൾ ഒട്ടിച്ച / സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. കവറിന് പുറത്ത് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0496-2621190

ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലെ മേലടി ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20,000 രൂപ പ്രകാരം നാലു ചക്ര വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ /സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. മേലടി ഐ.സി.ഡി.എസ് ഓഫീസിൽ ഏപ്രിൽ 26 ഉച്ചയ്ക്ക് 12 മണി വരെ ടെണ്ടർ ഫോറം ലഭിക്കും. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോമിന്റെ വില  500 രൂപ. ഏപ്രിൽ 26 ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ ടെണ്ടറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് ടെണ്ടറുകൾ തുറക്കും. ടെണ്ടർ അംഗീകരിച്ചു കിട്ടുന്ന വ്യക്തി /സ്ഥാപനം ആകെ അടങ്കലിന്റെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റ് വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8943399346