പത്തനാപുരം പുന്നല വില്ലേജ് ഓഫീസറായിരിക്കെ അന്തരിച്ച ടി വി അജയകുമാറിന്റെ കുടുംബത്തിന് റവന്യൂ വകുപ്പ് ജീവനക്കാര്‍ സ്വരൂപിച്ച ഒന്‍പത് ലക്ഷം രൂപയുടെ സഹായധനം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അജയകുമാറിന്റെ ഭാര്യ മീരയ്ക്ക് കൈമാറി. ഈ തുക അജയകുമാറിന്റെ വിദ്യാര്‍ഥികളായ മക്കളുടെ പേരില്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കും. കൂടാതെ ഭാര്യക്ക് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നത് വരെ 10,000 രൂപ പ്രതിമാസം നല്‍കാനും പത്തനാപുരം സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചു. എ ഡി എം ആര്‍ ബീനാറാണി, പത്തനാപുരം തഹസില്‍ദാര്‍ ബിപിന്‍ കുമാര്‍, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ജി ജയകുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
