നവകേരളത്തിന്റെ സൃഷ്ടിക്കായി ഒന്നിച്ചു നില്‍ക്കാമെന്ന സന്ദേശവുമായി ‘കനിവോടെ കൊല്ലം’ നാടകയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ജില്ലാതല ധനസമാഹരണം നടന്ന കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നാടകയാത്ര ഉദ്ഘാടനം ചെയ്തു. നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാട്ടകിലെ കലാകാര•ാര്‍ അണിനിരക്കുന്ന നാടകം ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
പ്രളയത്തിന്റെ ദുരിതവും കണ്ണീരും അതിജീവനത്തിന്റെ പ്രതീക്ഷകളും ദൃശ്യവത്ക്കരിക്കുന്ന നാടകത്തില്‍ പ്രേക്ഷകരും പങ്കാളികളാകുന്നുവെന്നതാണ് പ്രതേ്യകത. പ്രളയ ദുരിതാശ്വാസത്തിന് കൈയ്യയച്ച് സംഭാവന ചെയ്യാന്‍ പ്രേക്ഷകരോട് നാടകം ആഹ്വാനം ചെയ്യുന്നു. നാല് വനിതകള്‍ ഉള്‍പ്പടെ 20 അഭിനേതാക്കളാണ് നാടകത്തിലുള്ളത്. പി.ജെ. ഉണ്ണികൃഷ്ണന്റെ രചനയില്‍ റെജു ശിവദാസാണ് സംവിധാനം. ടൈറ്റസ് എസ്. കുമാറാണ് ഏകോപനം നിര്‍വഹിച്ചത്.
ഓച്ചിറ, കരുനാഗപ്പള്ളി, കുന്നത്തൂര്‍, ഭരണിക്കാവ്, കൊട്ടാരക്കര തുടങ്ങിയ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇന്ന് (സെപ്തംബര്‍ 13) കിഴക്കന്‍ മേഖലയില്‍ പര്യടനം തുടരും.