ഹരിത കേരളം പദ്ധതി – ശുചിത്വമാലിന്യ സംസ്‌ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി മേപ്പാടി ടൗണിലും പരിസര പ്രദേശത്തും പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ഫുട്പാത്ത് കച്ചവടം, ടൗണിലെ വാഹനങ്ങളിലെ കച്ചവടം എന്നിവ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ച് വിശദീകരണം നല്‍കി. മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, മെമ്പര്‍മാരായ ബി.നാസര്‍, സി.ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഫവാസ് ഷമിം, അസി.സെക്രട്ടറി എസ്.ഇ സലീം പാഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.