360 ഡിഗ്രിയിൽ കറങ്ങുന്ന സെൽഫിയെടുത്ത് മന്ത്രി കെ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസ് എം പി യും. എന്റെ കേരളം എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനിൽ ഒരുക്കിയ 360 ഡിഗ്രി സെൽഫി ബൂത്തിലാണ് മന്ത്രിയും എം പി യും ചേർന്ന് കറങ്ങും സെൽഫി എടുത്തത്. സെൽഫി ബൂത്ത് കണ്ടതോടെ മന്ത്രിക്ക് കൗതുകമായി. മൊബൈൽ ഫോണിൽ സജ്ജമാക്കിയ സെൽഫി ക്യാമറക്ക് മുന്നിൽ അദ്ദേഹം കൗതുകത്തോടെ പുഞ്ചിരിച്ചു നിന്നു. കെ പി മോഹനൻ എം എൽ എയാണ് ആദ്യം സെൽഫി പരീക്ഷണം നടത്തിയത്. സംഗതി സൂപ്പറാണെന്ന് മനസ്സിലായതോടെ വി ശിവദാസൻ എം പി, എം എൽ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവരും കറങ്ങുന്ന സെൽഫി എടുത്താണ് മടങ്ങിയത്.