2021-22 വർഷത്തെ വ്യവസായങ്ങളുടെ വാർഷിക സർവ്വേ (എ.എസ്.ഐ) സമാഹരണം സംബന്ധിച്ച ഒരു ദിവസത്തെ പരിശീലന പരിപാടി ഇന്ന് (ഏപ്രിൽ 13) കൊല്ലത്ത് നടക്കും. മുണ്ടക്കൽ വെസ്റ്റ് സീ പാലസ് ഹോട്ടലിലാണ് പരിപാടി. തെരഞ്ഞെടുത്ത യൂണിറ്റുകൾക്കായി സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓഫീസാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരള സർക്കാരിന്റെ സാമ്പത്തിക കാര്യ സ്ഥിതി വിവരവകുപ്പും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എ.എസ്.ഐ പോർട്ടലിൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നത് സംബന്ധിച്ച പരിശീലനവും ഇതോടനുബന്ധിച്ച് നൽകും.