എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ് വകുപ്പിന്റെ സേവനങ്ങൾ പതിവുപോലെ തുടരും.
ജോർ എക്സ്പീരിയൻസ് സെന്റർ എന്ന സ്വകാര്യ സ്ഥാപനത്തിലെ സെന്റർ ഹെഡ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ തസ്തികകളിലേക്കായിരുന്നു ബുധനാഴ്ച അഭിമുഖം നടത്തിയത്.
ഏപ്രിൽ 13, 14, 17 എന്നീ തീയതികളിലായി മറ്റു സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ നടക്കും. കേരള ബോട്ട് സ്റ്റേ എന്ന സ്ഥാപനത്തിലേക്ക് വനിതാ കമ്യൂണിക്കേഷൻ മാനേജർക്കായുള്ള അഭിമുഖം ഏപ്രിൽ 13 ന് നടക്കും. പ്ലസ്ടു/ഡിഗ്രി ആണ് യോഗ്യത.
ഏപ്രിൽ 14ന് റോഷിൻ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് പ്രോഡക്ഷൻ സൂപ്പർവൈസർ, ഇന്റീരിയർ ഡിസൈനർ, സെയിൽസ് മാനേജർ, മാർക്കറ്റിംഗ് എക്‌സിക്യൂടീവ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടക്കും.
ഏപ്രിൽ 17ന് മെഡ്സിറ്റി ഇന്റർനാഷണലിലേക്ക് എച്ച് ആർ മാനേജർ, എച്ച് ആർ എക്‌സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻസ് ഓഫീസർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയ്‌നർ, സ്റ്റുഡന്റ് കൗൺസിലർ, ഡോക്യുമെന്റേഷൻ സ്പെഷലിസ്റ്റ്, അഡ്മിഷൻ ഓഫീസർ, വിസ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
പുതുതായി രജിസ്റ്റർ ചെയ്യാനും രേഖകൾ അപ്ലോഡ് ചെയ്യാനടക്കമുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളിൽ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. ഇതിനായി സാധാരണയായി ഈടാക്കുന്ന 250 രൂപയാണ് ഫീസ്. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷനിലെ മറ്റു സേവനങ്ങൾക്ക് ഫീസുകളൊന്നും തന്നെയില്ല. വിവിധ കോഴ്സുകൾ, സ്‌കോളർഷിപ്, വായ്പകൾ, തൊഴിലവസരങ്ങൾ എന്നിവയെപ്പറ്റി കൃത്യമായ  ബോധവത്കരണവും സ്റ്റാളുകളിൽ നൽകുന്നു.