പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 14ന് ഭരണഘടനാശില്പി ഡോ.ബി.ആർ. അംബേദ്ക്കർ ജന്മവാർഷികം ആഘോഷിക്കുന്നു. രാവിലെ 9.30 ന് കേരള നിയമസഭാ സമുച്ചയത്തിലുള്ള ഡോ. ബി.ആർ. അംബേദ്ക്കർ പ്രതിമയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാക്യഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പുഷ്പാർച്ചന നടത്തും.