അവധിക്കാല പരിശീലനം 

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ അവധിക്കാലത്ത് കമ്പ്യൂട്ടർ ശേഷി വികസനത്തിനുള്ള പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ഒമ്പത്,പത്ത്,പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഗ്രാഫിക് ഡിസൈനിങ്,  ബേസിക് ഇലക്ട്രോണിക്സ് ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ സർവീസിങ് എന്നീ ഐടി മേഖലകൾ സംബന്ധിച്ച പരിശീലനങ്ങളാണ് നൽകുന്നത്. ക്ലാസുകൾ ഏപ്രിൽ 17 ന് ആരംഭിക്കും. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുമായി നേരിട്ട് വന്ന് അഡ്മിഷൻ എടുക്കേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2370026, 8891370026

അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്തമാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സ് കാലാവധി. 30 പേർക്കാണ് പ്രവേശനം. യോഗ്യത: പ്ലസ് ടു. സർക്കാർ അംഗീകാരമുള്ള കോഴ്സിൽ നൂതന സോഫ്റ്റ്‌വെയറുകളിൽ പ്രായോഗിക പരിശീലനവും നൽകും. ഫീസ്: 30,000 രൂപ. പട്ടികജാതി/പട്ടികവർഗ്ഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കും. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ, അക്കാദമി സെന്ററിൽ നേരിട്ടോ സമർപ്പിക്കാം. അപേക്ഷ ഫീസ് 300 രൂപ (പട്ടികജാതി/ പട്ടികവർഗ്ഗ/ഒ ഇ സി വിഭാഗക്കാർക്ക് 150 രൂപ). ഇ-ട്രാൻസ്ഫർ/ബാങ്ക് മുഖേന പണമടച്ച രേഖയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

കൂടുതൽ വിവരങ്ങൾക്ക് : 0471-2726275 , 0484 2422275 , 6282692725.

ക്വട്ടേഷൻ ദീർഘിപ്പിച്ചു 

ഗവ. എഞ്ചിനീയറിംഗ് കോളേജ് കെമിക്കൽ ഡിപ്പാർട്മെന്റിലെ ഡിജിറ്റലി കണ്ട്രോൾ വാട്ടർ ബാത്ത് റിപ്പയർ ചെയ്യുന്നതിനുള്ള സീൽഡ് ക്വട്ടേഷൻ (ക്വട്ടേഷൻ നമ്പർ: P2/40/2022-202) സമർപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി. ഏപ്രിൽ 18 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസംഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0495 2383 220