വിമുക്തഭട സംഗമം

മദ്രാസ് റെജിമെന്റിൽ സേവനം അനുഷ്ഠിച്ച വിമുക്തഭടന്മാരുടെയും യുദ്ധവിധവകളുടെയും വിമുക്തഭട വിധവകളുടെയും സംഗമം മദ്രാസ്‌ റെജിമെന്റ് റെക്കോർഡ്‌ ഓഫീസിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19ന് രാവിലെ10 മണിക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ചേരും. മേൽവിഭാഗത്തിലെ വ്യക്തികൾക്ക് അവരുടെ വിവിധ പ്രശ്നങ്ങൾ സൈനിക അധികാരികൾക്ക് മുൻപാകെ സമർപ്പിക്കാം. ബന്ധപ്പെട്ടവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495- 2771881

അപേക്ഷ തിയ്യതി നീട്ടി

കേന്ദ്ര യുവജനകാര്യ – കായിക മന്ത്രാലയത്തിനു കീഴിൽ നാഷണൽ യൂത്ത് വളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 3 വരെ നീട്ടി. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ പത്താം ക്ലാസ്സോ അതിനു മുകളിലോ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം ഏപ്രിൽ ഒന്നിന് 18 നും 29 നും മധ്യേ ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0495-2371891 എന്ന നമ്പറിലോ, സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര ഓഫീസിൽ നേരിട്ടോ ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.

ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി.പി.എം.എസ്. യൂണിറ്റിന് കീഴിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10.30 ന് വെസ്റ്റ് ഹിൽ ഡി.പി.എം.എസ് യൂണിറ്റിലാണ് ഇന്റർവ്യൂ. സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരാണ് പങ്കെടുക്കേണ്ടത്. മാർച്ച് 31 ന് 40 വയസ്സ് കവിയരുത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും കരുതണം. പ്രതിമാസ ശമ്പളം 14,700 രൂപ.

കൂടുതൽ വിവരങ്ങൾക്ക് : 8078223001