അപേക്ഷ ക്ഷണിച്ചു
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് ലൈസന്‍സുള്ള തോക്ക് ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 270635.
വീഡിയോ എഡിറ്റിങ് കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ തിരുവന്തപുരം സെന്ററില്‍ മെയ് മാസത്തില്‍ തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org
വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ ഏപ്രില്‍ 30 നകം ലഭിക്കണം. ഫോണ്‍:0471 2726275, 0484 2422275, 6282692725.