പ്രവർത്തനം കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ ഡവലപ്മെന്റ് (KIED), ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ് മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് മെയ് ഒമ്പതു മുതൽ 17 വരെ കളമശ്ശേരിയിലുള്ള കീഡിന്‍റെ ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ലീഗല്‍ ആന്‍റ് സ്റ്റാറ്റ്യൂട്ടറി കംപ്ലയിന്‍സ്, പാക്കേജിംഗ്, ബ്രാന്‍റിംഗ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍, മാര്‍ക്കറ്റിംഗ് ടൈം ആന്‍റ് സ്ട്രസ് മാനേജ്മെന്‍റ്, സ്കീമ്സ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ന്റെ ഫീസ് (കോഴ്സ് ഫീ സെർറ്റിഫിക്കേഷൻ ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പടെ ). താത്പര്യമുള്ളവർ കീഡിന്‍റെ വെബ്സൈറ്റ് ആയ www.kied.info ൽ അപേക്ഷ ഓൺലൈനായി മെയ് ഒന്നിന് മുമ്പ് സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/9605542061 തുടങ്ങിയ നിരവധി വിഷയങ്ങളാണ്.