മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതിയ ഐപി കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.എൽ.എയുടെ (മുൻപ്) ആസ്തി വികസന ഫണ്ടിൽ നിന്നും 1.52 കോടി ഉപയോഗിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം.
ചൊവ്വാഴ്ച (18 ന് ) രാവിലെ 10 ന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി അധ്യഷത വഹിക്കും. ടി ജെ വിനോദ് എം എൽ എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ആമുഖ പ്രസംഗവും ആരോഗ്യ ഉപസമിതി ചെയർമാൻ എം.ജെ. ജോമി മുഖ്യപ്രഭാക്ഷണവും നടത്തും. എക്സിക്യൂട്ടീവ് എഞ്ചിനിയർ റെജീന ബീവി എൻ.എ. റിപ്പോർട്ട് അവതരിപ്പിക്കും.
ഹോമിയോപ്പതി ഡയറക്ടർ ഡോ. എം. എൻ. വിജയാംബിക, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റാണിക്കുട്ടി ജോർജ്ജ്, കെ. ജി. ഡോണാ മാസ്റ്റർ, ആശാ സനിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ ,ഷൈനി ജോർജ്ജ്, എ. എസ്. അനിൽകുമാർ ,മനോജ് മുത്തേടൻ, ബിന്ദു ശിവൻ (വാർഡ് കൗൺസിലർ) , ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി. ജി, ഡോ. നൗഷാദ് (ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ ), ഡോ. നിഖിലേഷ് മേനോൻ ആർ. (ജില്ലാ പ്രോഗ്രാം മാനേജർ നാഷണൽ ഹെൽത്ത് മിഷൻ ) എന്നിവർ സംസാരിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. മേഴ്സി ഗോൺസാൽവാസ് നന്ദി പറയും. ജില്ലാ പഞ്ചായത്ത് അംഗങ്ങളും കോർപ്പറേഷൻ കൗൺസിലർമാരും പങ്കെടുക്കും.