പള്ളിപ്പുറം സർക്കാർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി വെയിറ്റിംഗ് ഹാൾ ഏപ്രിൽ 18 മൂന്ന് മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിലെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി വെയ്റ്റിംഗ് ഏരിയ നിർമ്മിച്ചത്. സമീപപ്രദേശങ്ങളിൽ നിന്നടക്കം ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി.ആർ ശ്രീലത പദ്ധതി വിശദീകരിക്കും. ഉദ്ഘാടന സമ്മേളനത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ: എം.ബി ഷൈനി, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രമ്യ രാജൻ, മറ്റു ജനപ്രതിനിധികൾ, വകുപ്പ് അധികൃതർ തുടങ്ങിയവർ പങ്കെടുക്കും.