നവീകരിച്ച ഒ.പി. കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനവും നവീകരിച്ച ഒ.പി. കെട്ടിടത്തിന്റെ ഉദ്ഘാടനവും ഏപ്രില്‍ 18ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. 37.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒ.പി. കെട്ടിടം നവീകരിച്ചത്.
കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിക്കും. കെ.ജെ. മാക്സി എം.എല്‍.എ, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ്, ഹൈബി ഈഡന്‍ എം.പി, കെ. ബാബു എം.എല്‍.എ, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീദേവി എസ്. പിള്ള, , കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം, കുറഞ്ഞ നിരക്കില്‍ ലാബ് പരിശോധന, സൗജന്യ ഫിസിയോതെറാപ്പി സെന്റര്‍ സേവനം, ഡയാലിസിസ് രോഗികള്‍ക്കും സെക്കണ്ടറി പാലിയേറ്റീവ് രോഗികള്‍ക്കും സൗജന്യ മരുന്ന് വിതരണം തുടങ്ങി നിരവധി സേവനങ്ങള്‍ സി.എച്ച്.സിയില്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്.