സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് മേയ് 16 മുതൽ 22 വരെ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ പ്രമുഖരുടെ / കലാ സംഘടനകളുടെ / ബാൻഡുകളുടെ കലാപരിപാടികൾ ഏഴ് ദിവസം സംഘടിപ്പിക്കുന്നതിന് ഏജൻസികൾ/സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഏപ്രിൽ 18 ന് ഉച്ച കഴിഞ്ഞ് രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2562558