നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ നെടുംതൂണുകളാണ് ഗ്രന്ഥശാലകളെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കാരക്കല്‍ പബ്ലിക് ലൈബ്രറി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

പുതു തലമുറയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനയെ തിരികെ കൊണ്ടുവരാന്‍ ഗ്രന്ഥ ശാലകള്‍ക്ക് മുഖ്യ പങ്കു വഹിക്കാന്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. പുളികീഴ് ബ്ലോക്ക് പഞ്ചായത്തിന്റ 2022 – 23 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തികരിച്ച പബ്ലിക്ക് ലൈബ്രറിയുടെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍  നിര്‍വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് തോമസ് എം ചെറിയാന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ മുഖ്യ പ്രഭാഷണം നടത്തി. സി കെ അനു, സാം ഈപ്പന്‍, ഈപ്പന്‍ കുര്യന്‍, പ്രമോദ് ഇളമണ്‍, ബിനു മാത്യു, ടി. ആര്‍ ജയരാജ് , മനോജ് വെട്ടിക്കല്‍, ജേക്കബ് തോമസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക,സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.