കളമശേരിയിലെ എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഓരോ പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ജല അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ കളമശേരി മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജന്‍, മെഡിക്കല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹന്‍, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ജി ബാലഗോപാല്‍, വിവിധ വകുപ്പ് മേധാവികള്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.