വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ അറബിക്ക് (എല്‍ പി എസ്) (കാറ്റഗറി നം. 520/2019) തസ്തികയുടെ അഭിമുഖം ഏപ്രില്‍ 18, 19, 26, 27 തീയതികളില്‍ രാവിലെ 9.30, ഉച്ചയ്ക്ക് 12 എന്നീ സമയങ്ങളിലും ഏപ്രില്‍ 28ന് രാവിലെ 9.30നും ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നുള്ള പ്രവേശന ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം.
