കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി സൗജന്യ ലാപ്‌ടോപ്പ്, പഠനകിറ്റ് വിതരണം നടത്തുന്നു. 2021-22 , 2022-23 അധ്യയന വർഷങ്ങളിൽ എൻജിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ബി.എ.എം.എസ്, ബി എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് എന്നീ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിക്കുന്നവർക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നത്.

സർക്കാർ – എയ്ഡഡ് സ്‌കൂളുകളിൽ 2023 – 24 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യും. താത്പര്യമുള്ളവർ ഏപ്രിൽ 30നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും kmtwwfb.org എന്ന വെബ്‌സൈറ്റിലും 0481 2585510 എന്ന നമ്പറിലും ലഭിക്കും.