പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗത്തിന്റെ കീഴില്‍ വരുന്ന റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തികളുടെ ഭാഗമായി ഒറ്റപ്പാലം നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള പാലക്കാട്-പൊന്നാനി റോഡില്‍ മംഗലം മുതല്‍ കൂനത്തറ വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഏപ്രില്‍ 18) മുതല്‍ പ്രവൃത്തി അവസാനിക്കുന്ന ദിവസം വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.