ഇരട്ടക്കുളം-വാണിയംപാറ റോഡിലെ തെന്നാലിപ്പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഏപ്രില്‍ 17 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇവിടെ നിന്നും ചീനിക്കോട് പാടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു.

ചീനിക്കോട് പാടൂര്‍ ഭാഗത്തു നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കനാല്‍ റോഡ് തെന്നിലാപുരം വഴിയും പുളിങ്കൂട്ടം, വാണിയംപാറ ഭാഗത്തേക്ക് പോകേണ്ടവര്‍ തോണിക്കടവ്, മണപ്പാടം വഴിയും തിരിച്ചും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090.