ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ തണല്‍ ബസ് സ്റ്റോപ്പ് മുതല്‍ വെള്ളിനേഴി കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള ടാറിങ് പ്രവൃത്തിയുടെ ഭാഗമായി ഏപ്രില്‍ 20 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കോരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരത്ത് നിന്ന് മുറിയങ്കണ്ണി പോകുന്ന വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം ചെര്‍പ്പുളശ്ശേരി റോഡിലെ കുളക്കാട് ആശാന്‍പടി (കലാകേന്ദ്രം ജങ്ഷന്‍) റോഡ് വഴി മുറിയങ്കണ്ണിയിലേക്കും മുറിയങ്കണ്ണിയില്‍ നിന്ന് ശ്രീകൃഷ്ണപുരം പോകുന്ന വാഹനങ്ങള്‍ ആശാന്‍പടി (കലാകേന്ദ്രം ജങ്ഷന്‍) കുളക്കാട് റോഡ് വഴി ശ്രീകൃഷ്ണപുരത്തേക്കും പോകണം. ഫോണ്‍: 0466 2960090.