സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‍റിംഗ് ആന്‍റ് ട്രെയിനിംഗ് (കേരള സര്‍ക്കാര്‍ സ്ഥാപനം) ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി- ആപ്റ്റ് )സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.റ്റി.ഇ പ്രി പ്രസ്സ് ഓപ്പറേഷന്‍,കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്‍റ് കെ.ജി.റ്റി.ഇ പ്രസ്സ് വര്‍ക്ക് 2023-24 അധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ന്യൂതന സാങ്കേതിക അച്ചടി രംഗത്ത് തൊഴില്‍ സാധ്യത ഏറെയുള്ള കോഴ്‌സാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രസ്തുത കോഴ്‌സില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് അനുകൂല്യം ലഭിക്കും. ഒബിസി, എസ്.ഇ.ബി.സി മറ്റു മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷാഫോറം പ്രോസ്പക്ടസ് എന്നിവ സെന്ററിന്റെ പരിശീലന വിഭാഗത്തില്‍ നിന്നും 100 രൂപയ്ക്ക് നേരിട്ടും. 135 രൂപയുടെ മണിഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ് , കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ പിന്‍ .683108 വിലാസത്തില്‍ അയച്ചാല്‍ തപാല്‍ മാര്‍ഗ്ഗവും ലഭ്യമാകും. വിശദ വിവരങ്ങള്‍ പരിശീലന വിഭാഗത്തിലെ (0484- 2605322, 9605022555) ഫോൺ നമ്പറുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : മെയ് അഞ്ച്.