സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍തൊഴില്‍ ചെയ്തുവരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 25000 രൂപ ധനസഹായം അനുവദിക്കുന്നു. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ബാര്‍ബര്‍ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗവികസന വകുപ്പ് ധനസഹായം നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 29നകം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in, www.ksbcdc.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0484 2429130.
