പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി.
