ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ കൗണ്‍സില്‍ യോഗം ഊന്നുകല്‍ വനിത കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് പഞ്ചായത്ത് തലത്തിലും തുടര്‍ന്ന് വാര്‍ഡ് തലത്തിലും യോഗം കൂടി മെയ് 30 നകം സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീരുമാനം യോഗം കൈക്കൊണ്ടു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.ആര്‍ ശ്രീകുമാര്‍, സജി ജോണ്‍, ബിന്ദു റ്റി. ചാക്കോ, ലീല കേശവന്‍, രാജേഷ് കുമാര്‍, എം.ആര്‍ മധു , അന്നമ്മ ജിജി, സെക്രട്ടറി റീന ജോണ്‍, അസി.സെക്രട്ടറി എസ് വിശ്വരാജ്, ഹോമിയോ ഡോക്ടര്‍ മിനി പ്രേംലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വി.സുരേഷ് കുമാര്‍, ജെ.എച്ച്.ഐ ജി.ഗോപകുമാര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നവകേരളം ആര്‍.പി എസ് ശില്‍പ എന്നിവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള മത,രാഷ്ട്രീയ പ്രതിനിധികള്‍, സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍ , വ്യാപാര-വ്യവസായ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.