വയനാട്: സഹകരണവകുപ്പിന്റെ കെയര്‍ കേരള പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപ നല്‍കി. ചെക്ക് ബാങ്ക് പ്രസിസന്റ് അഡ്വ. എന്‍.കെ വര്‍ഗീസ് വയനാട് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി. റഹീമിന് കൈമാറി. മാനന്തവാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. സജീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ടി.കെ സുരേഷ്‌കുമാര്‍, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം. മനോജ് കുമാര്‍, ഡയറക്ടര്‍ പി. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
