മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ശില്പശാല സംഘടിപ്പിച്ചു. ബോർഡിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മത്സ്യ മേഖലയിലെ സംഘടനാ പ്രതിനിധികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. തൊഴിലാളികൾക്ക് ഗുണപരമായ പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയങ്ങളും ശില്പശാല ചർച്ച ചെയ്തു.

തൈക്കാട് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷനായി. മത്സ്യ ബോർഡ് കമ്മീഷണർ ഒ. രേണുകാ ദേവി, സെക്രട്ടറി സജി എം രാജേഷ്, മത്സ്യ ബോർഡ് മുൻ ചെയർമാൻ പുല്ലുവിള സ്റ്റാൻലി, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.