കായികക്ഷമതാ പരീക്ഷ

എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനീ) (ആൺ) ( കാറ്റഗറി.നം.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് പാസ്സായ, 2023 ഫെബ്രുവരി14 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാ ഉദ്യോഗാർഥികളുടെയും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രിൽ 26,27,28 തിയ്യതികളിൽ രാവിലെ 5.30 നു മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്തുന്നതാണ്. കായികക്ഷമതാ പരീക്ഷ പാസ്സാകുന്ന ഉദ്യോഗാർത്ഥികൾ അന്നേ ദിവസം തന്നെ വൺ ടൈം വെരിഫിക്കേഷനു വേണ്ടി ജില്ലാ പി എസ് സി ഓഫീസിൽ ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ,അഡ്മിഷൻ ടിക്കറ്റിൽ പ്രസ്താവിച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു .അഡ്മിഷൻ ടിക്കറ്റും വൺ ടൈം വെരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പുകളും പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2371971

പുനർലേല പരസ്യം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് പരിധിയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടതും പിടിച്ചെടുത്തതുമായ തോക്കുകളും തിരകളും രൂപ മാറ്റം വരുത്തിയ പ്രകാരമുള്ള ഈയക്കട്ട (22.7 kg) M/S എംഎസ്ടിസി ലിമിറ്റഡിന്റെ ഓൺലൈൻ വെബ്സൈറ്റ് www.mstcecommerce.com മുഖേന ഏപ്രിൽ 28 ന് രാവിലെ 11 മണി മുതൽ 3:30 മണി വരെ ഓൺലൈൻ വഴി ലേലം (e-Auction) ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിബന്ധനകൾക്ക് വിധേയമായി Buyer ആയി റജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് ഏപ്രിൽ 27ന് വൈകിട്ട് 4 മണി വരെ ലേല വസ്തു കോഴിക്കോട് റൂറൽ ഡിഎച്ച്ക്യൂ അസിസ്റ്റൻറ് കമാൻഡറിന്റെ അനുമതിയോടെ കോഴിക്കോട് റൂറൽ സായുധ സേനാ ആസ്ഥാനത്ത് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്- 0496 2523031.

പരിശീലനം നൽകുന്നു

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ ഏപ്രിൽ 27ന് രാവിലെ 10 മുതൽ 4 മണി വരെ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491-2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0491 2815454