വയനാട്: കുടുംബശ്രീ ജില്ലാ മിഷന്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന സേവനമനുഷ്ഠിച്ച ട്രൈബല്‍ അനിമേറ്റര്‍മാരെ ആദരിച്ചു. ജില്ലയിലെ 86 അംഗങ്ങളാണ് ആദരവ് എറ്റുവാങ്ങിയത്. വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലും കോളനികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലും നിസ്തുലമായ പ്രവര്‍ത്തനം നടത്തിയവരാണിവര്‍. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ടി മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ വി. ജയേഷ്, കോര്‍ഡിനേറ്റര്‍മാരായ ഷിബു, രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.