തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്തികയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ നിയമനം നടത്തും. വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 25ന് രാവിലെ 11ന് നടക്കും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സാണ് നിര്‍ദ്ദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം.