കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന കുറഞ്ഞ പലിശ നിരക്കുള്ള 50,000 രൂപ മുതൽ 5,00,000 വരെയുള്ള വിവിധ സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 വയസിനും 55 വയസിനും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ താഴെയായിരിക്കണം.
കുടുംബശ്രീ അയൽ കൂട്ടങ്ങളുടെ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ജാമ്യരഹിതമായി അഞ്ച് ശതമാനം പലിശനിരക്കിൽ അഞ്ച് ലക്ഷം രൂപ നൽകും. അപേക്ഷാ ഫോം കോട്ടയം നാഗമ്പടത്തുള്ള ജില്ലാ ഓഫീസിൽ ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2562532, 9400068505