കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും. 2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.