നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷനും മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് സംയുക്തമായി നടത്തുന്ന മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ പരിശീലനം എടവകയില്‍ നടന്നു.ടീം ലീഡേഴ്സായി തിരഞ്ഞെടുത്ത 8 പേര്‍ക്കാണ് നവകേരളം കര്‍മപദ്ധതി ആര്‍ പി മാരുടെയും ഇന്റേണിന്റെയും നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്. പരിശീലനത്തിന്റെ ഭാഗമായി എടവക പഞ്ചായത്തിലെ ഒതയോത്ത്, പായോട്, അമ്പലവയല്‍ ഭാഗങ്ങളിലെ തോടുകളുടെ ട്രേസിംഗ് എടുത്തു.മെയ് 1 മുതല്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ്പിലേക്ക് വിദ്യാര്‍ത്ഥികളെ പൂര്‍ണമായും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടത്തിയത്. മെയ് 1 മുതല്‍ വിദ്യാര്‍ത്ഥികള്‍ 4 പേരുള്ള സംഘങ്ങളായി ഫീല്‍ഡില്‍ ഇറങ്ങി മാപ്പത്തോണില്‍ പങ്കാളികളാകും.
