ജില്ലയിൽ മാനസികരോഗ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് പി. ആർ. സി രജിസ്ട്രേഷൻ നൽകിയിട്ടുള്ളതിൽ കുറഞ്ഞത് 25 പേരെ എങ്കിലും താമസിപ്പിച്ചിട്ടുള്ളതും നിശ്ചിത ക്വാളിഫിക്കേഷനും പ്രവർത്തിപരിചയവും ഉള്ള സ്റ്റാഫിനെ നിയോഗിച്ച റൂൾസ് പ്രകാരം സേവനം നൽകി വരുന്നതുമായ സ്ഥാപനങ്ങൾക്ക് സൈക്കോ സോഷ്യൽസ്ഥാപനങ്ങൾക്കുള്ള 2022-23 സാമ്പത്തികവർഷത്തെ ഗ്രാന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മെയ് 15ന് മുൻപായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ :0484-2425377