കെട്ടിട പെർമിറ്റ്, കെട്ടിട നമ്പർ, ലൈസൻസ്, എന്നിവ സമയബന്ധിതമായി ലഭിക്കുന്നതിന് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇത് സംബന്ധിച്ച പരാതികൾ നൽകുന്നതിന് സഹായകമായ രീതിയിൽ ഒരു ഓൺലൈൻ സ്ഥിര അദാലത്ത് സംവിധാനം ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും രൂപീകരിക്കുന്നതിന്റെ ഭാഗമായി രൂപകല്പന ചെയ്ത പോർട്ടലിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഏപ്രിൽ 26 നു ഉച്ചയ്ക്കു 12.30 ന് തിരുവനന്തപുരം നന്തൻകോടുള്ള സ്വരാജ് ഹാളിൽ നിർവഹിക്കും.