‘ഒപ്പം’ പദ്ധതി തുടങ്ങി; അടൂര്‍ താലൂക്കിലെ വീടുകളിലേക്ക് ഓട്ടോയില്‍ റേഷനെത്തും
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പൊതുവിതരണ മേഖലയില്‍ ചരിത്ര മുന്നേറ്റം കൈവരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അശരണര്‍ക്കും റേഷന്‍കടകളില്‍ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെയും കുടുംബങ്ങളിലേക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ പൊതുവിതരണ ഉപഭോക്തൃവകുപ്പിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം പന്തളം തെക്കേക്കരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കിടപ്പുരോഗികള്‍, അവശതയനുഭവിക്കുന്നവര്‍, ഒറ്റയ്ക്കു കഴിയുന്ന വയോധികര്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പന്തളം തെക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള നാലാം നമ്പര്‍ റേഷന്‍ കടയില്‍ ആയിരുന്നു ഉദ്ഘാടനം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലാലി ജോണ്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രിയ ജ്യോതികുമാര്‍, വി.പി വിദ്യാധര പണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, വാര്‍ഡ് അംഗങ്ങളായ ശ്രീവിദ്യ, ബി പ്രസാദ് കുമാര്‍, ജയാദേവി, സഹകരണ സംഘം പ്രസിഡന്റ് ചന്ദ്രന്‍പിള്ള, താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എംസി ഉമേഷ്, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം രാഗേഷ്, ചന്ദ്രശേഖരപിള്ള തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.