ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപനപരിചയവുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ  അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.