ആലപ്പുഴ: ജനറൽ ആശുപത്രിയിൽ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്, പ്രസ്തുത തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗപേര് , വിദ്യാഭ്യാസ യോഗ്യത, ഒഴിവുകൾ എന്ന ക്രമത്തിൽ ഇനിപ്പറയുന്നു. ഡയാലിസിസ് ടെക്നീഷ്യൻ: ഡിപ്ലോമ/ഡിഗ്രി-മൂന്നു വർഷം, സ്റ്റാഫ് നേഴ്സ്: ജി.എൻ.എം/ബി.എസ്.സി നഴ്സിങ്, നാല് വർഷം, പ്ലംബർ: പ്ലംബിങ്ങിൽ പോളിടെക്നിക്കൽ ഡിപ്ലോമ, ഒരു വർഷം, റേഡിയോഗ്രാഫർ: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി സി.ടി സ്‌കാൻ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന, ഒരു വർഷം. വിശദവിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. വെള്ളപേപ്പറിൽ അപേക്ഷ എഴുതി സർട്ടിഫിക്കറ്റിന്റെ കോപ്പിയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 25നകം നൽകണം.