നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിലൂടെ ജില്ലയിൽ വിവിധ പദ്ധതികൾ ഏപ്രിൽ 27ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 27ന് ഉച്ച 12.30ന് കണ്ണൂരിലെ റീജ്യനൽ പബ്ലിക് ഹെൽത്ത് ലാബ് നവീകരിച്ച് ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് ആയി ഉയർത്തുന്നതിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

ഉച്ചയ്ക്ക് 2.30ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച 42 കിടക്കകളുള്ള പീഡിയാട്രിക് കെയർ സെന്റർ, അഞ്ച് കിടക്കകളുള്ള ഐ.സി.യു, സ്ത്രീകളുടെ വാർഡ് എന്നിവയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പാട്യം സിഎച്ച്‌സിയിടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും.

ഇതിന് പുറമെ രാവിലെ 10.30ന് കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളജ് പേവാർഡ് ഉദ്ഘാടനം, 11.30ന് ഇരിണാവ് ഗവ. ആയുർവേദ ആശുപത്രി കെട്ടിടോദ്ഘാടനം, മൂന്ന് മണിക്ക് ജില്ലാ ഹോമിയോ ആശുപത്രി ജനനി സംഗമം ഉദ്ഘാടനം, 4.15ന് പാട്യം ഗവ. ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം, 5.30ന് പൊയിലൂർ ആയുർവേദ ഡിസ്‌പെൻസറി ഒ പി വെയ്റ്റിംഗ് ഏരിയ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.