നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ക്യാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന സ്‌ക്വാഡുകളിലേക്ക് അതത് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ധാരണയായി. ഇതോടൊപ്പം കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സര്‍വീസ് – അധ്യാപക സംഘടനകളെയും ക്യാമ്പയിനിലേക്ക് കൊണ്ടുവരണമെന്നും നിര്‍ദേശം നല്‍കി.

മെയ് അഞ്ചിനകം ക്യാമ്പയിനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും അര്‍ദ്ധദിന ശില്‍പശാലകള്‍ നടത്താനും യോഗത്തില്‍ ധാരണയായി.യോഗത്തില്‍ സ്റ്റേറ്റ് ക്യാമ്പയിന്‍ സെല്ലില്‍ നിന്നും ഡോ. രാജേഷ്, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മിഷണര്‍ കെ.പി വേലായുധന്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍, കില റിസോഴ്‌സ് പേഴ്‌സണ്‍ .എ. രാജഗോപാല്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ശ്രാവണ്‍, കെ.എസ്.ഡബ്‌ള്യു.എം.പി സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് സീന പ്രഭാകര്‍, ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ്, കുടുംബശ്രീ ഡി.പി.എം വി.കെ. ചിന്ദു മാനസ്, കില പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ കെ. ശിവജിത്ത് എന്നിവര്‍ പങ്കെടുത്തു.