ജില്ലാതല വിധവ സെല്ലിന്റെയും കോട്ടയം ജില്ലാ നിയമ സഹായ അതോറിറ്റിയുടെയും വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ വിധവകളായ സ്ത്രീകൾക്ക് സൗജന്യ നിയമസഹായം നൽകുന്നു. സ്വത്ത് തർക്കം, സാമ്പത്തിക തർക്കങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ, മറ്റ് തർക്കങ്ങൾ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്കാണ് നിയമ സഹായം നൽകുന്നത്. സഹായത്തിനായി ജില്ലാ നിയമസഹായ അതോറിറ്റി, മുട്ടമ്പലം, കോട്ടയം, ഫോൺ: 0481 2572422 ഇ-മെയിൽ – kottayamdlsa@gmail.com എന്ന വിലാസത്തിലോ വനിതാ പ്രൊട്ടക്ഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി.ഒ, ഫോൺ: 0481 2300955, wpokottayam @gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം.