പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ഐ ആം ദ സൊല്യൂഷന്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നാല് ദിവസത്തെ സ്‌കൂള്‍തല സമ്മര്‍ ക്യാമ്പ് തുടങ്ങി. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ആര്‍. സുജയ് അധ്യക്ഷനായി. നാല് ദിവസങ്ങളിലായി 10 സെക്ഷനുകളും 11 പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘അഷ്ടമാര്‍ഗ’ അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്. എനര്‍ജി സംരക്ഷണം, ഭക്ഷ്യസംരക്ഷണം, പുനരുപയോഗവും നന്നാക്കലും, വിഭവ സംരക്ഷണം, പച്ചപ്പ് സംരക്ഷിക്കുക, ചിന്തിച്ച് ചെലവഴിക്കുക, വാചാലരാവുക തുടങ്ങിയ സ്ട്രാറ്റജികള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു.

സ്‌കൂള്‍ സൂപ്രണ്ട് പി.എസ് സന്തോഷ്, എസ്.പി.സി. പ്രോജക്ട് എ.ഡി.എന്‍.ഒ. സതീന്ദ്രന്‍, കസബ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ. സി.കെ രാജേഷ്, പാലക്കാട് സബ് ഡിവിഷന്‍ എ.എന്‍.ഒ. കൃഷ്ണശേഖര്‍, പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.എസ് ലിബുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.